കേന്ദ്ര സര്‍ക്കാരിനായി ടെലികോം ടവര്‍ സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ വമ്പന്‍ തുക പ്രതിഫലത്തോടെ ഭൂമി ഏറ്റെടുക്കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിലുള്ളത്

ദില്ലി: രാജ്യത്തെ പൊതുമേഖല, സ്വകാര്യ ടെലികോം കമ്പനികളുടെ പേരില്‍ ഏറെ വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അതിനാല്‍തന്നെ പലപ്പോഴും ഇത്തരം കമ്പനികളുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്ന വിവരങ്ങളുടെ വസ്‌തുത ആളുകള്‍ക്ക് പിടികിട്ടുക പ്രയാസമാണ്. ഇത്തരത്തിലൊരു പ്രചാരണമാണ് സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ പേരില്‍ നടക്കുന്നത്. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

കേന്ദ്ര സര്‍ക്കാരിനായി ടെലികോം ടവര്‍ സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ വമ്പന്‍ തുക പ്രതിഫലത്തോടെ ഭൂമി ഏറ്റെടുക്കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിലുള്ളത്. ടവര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുനല്‍കിയാല്‍ 30 ലക്ഷം രൂപ അഡ്വാന്‍സ് തുകയും മാസംതോറും 25,000 രൂപ വാടകയും ഭൂമുടമയ്ക്ക് നല്‍കുമെന്നും കത്തില്‍ പറയുന്നു. ജിയോ 4ജി എന്ന ലോഗോ ഈ കത്തില്‍ കാണാം. ഒരു കോണ്‍ടാക്റ്റ് നമ്പറും ജിഎസ്‌ടി നമ്പറും കത്തില്‍ കൊടുത്തിട്ടുണ്ട്.

Scroll to load tweet…

വസ്‌തുത

എന്നാല്‍ ജിയോയുടെ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കത്ത് വ്യാജമാണ് എന്നതാണ് വസ്‌തുത. ഇത്തരമൊരു ഉത്തരവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. രാജ്യത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുനല്‍കിയാല്‍ ഭീമമായ തുക ലഭിക്കുമെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. 

Read more: രോഗക്കിടക്കയിൽ 'മിസ്റ്റർ ബീൻ'; വൈറലായ ചിത്രം വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം