ഭരണഘടന എഴുതുമ്പോൾ അംബേദ്കര്‍ മദ്യപിച്ചിരുന്നതായി ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നതായി വ്യാജ പ്രചാരണം
ദില്ലി: ഭരണഘടന എഴുതുമ്പോൾ ഡോ. അംബേദ്കര്‍ മദ്യപിച്ചിരുന്നതായി ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നതായി വ്യാജ പ്രചാരണം. ഇത്തരത്തിൽ ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന്റെ പേരിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പിലും കമന്റുകളിലുമായി ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ, വൈറലായ വീഡിയോ കൃത്രിമം കാണിച്ചതാണെന്ന് കണ്ടെത്തി. വൈറലായ ദൃശ്യങ്ങളിൽ അരവിന്ദ് കെജ്രിവാൾ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചല്ല, മറിച്ച് കോൺഗ്രസ് പാർട്ടിയുടെ ഭരണഘടനയെക്കുറിച്ചായിരുന്നു സംസാരിച്ചത്. ഈ വൈറൽ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്നും ഇതിൽ പറയുന്ന അവകാശവാദം തെറ്റാണെന്നും ഇതോടെ വ്യക്തമാകുന്നു.
പ്രചരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോക്ക് പകരം കമന്റ് സെക്ഷനിൽ കണ്ടെത്തിയ കളര്‍ വീഡിയോ പരിശോധിച്ചു. 22 സെക്കൻഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയിൽ കോൺഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നതായി മനസിലായി. തുടര്‍ന്ന് കൂടുതലായി ഇന്റെര്‍നെറ്റിൽ സെര്‍ച്ച് ചെയ്തപ്പോൾ 'കോൺഗ്രസ് കാ സംവിധാൻ ക്യാ കഹതാ ഹോ" എന്ന തലക്കെട്ടിലുള്ള വീഡിയോ കാണാൻ സാധിച്ചു. ഡിസംബര്‍ 23ന്ായിരുന്നു ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടതെന്നായിരുന്നു പ്രചാരണം നടക്കുന്നത്. എന്നാൽ ആം ആദ്മി പാര്‍ട്ടിയുടെ യുട്യൂബ് ചാനലിൽ 12 വര്‍ഷംമുമ്പ് പങ്കുവച്ച വീഡിയോയിലെ ഭാഗങ്ങളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
നാല് മിനുട്ടോളം ഉള്ള വീഡിയോയയിൽ, അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാര്‍ട്ടിയുടെ ഭരണഘടനയെ കുറിച്ചാണ് സംസാരിച്ച് തുടങ്ങുന്നത്. തങ്ങളുടെ പുതിയ ഭരണഘടന വെബ്സൈറ്റിൽ അപ്പ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മറ്റ് പാർട്ടികളുടെ ഭരണഘടന വ്യാജമാണെന്ന് കോൺഗ്രസിൻ്റെ ഭരണഘടന ഉദാഹരിച്ച് അദ്ദേഹം ആരോപിക്കുന്നു. ഒരു തൊഴിലാളിയും മദ്യം കഴിക്കരുതെന്ന് കോൺഗ്രസ് പാർട്ടിയുടെ ഭരണഘടന പറയുന്നു. ഭരണഘടന എഴുതിയ ആൾ അത് എഴുതുമ്പോൾ മദ്യപിച്ചിട്ടുണ്ടാകുമെന്ന് ആരോ പറയുന്നത് കേട്ടു എന്നും കെജ്രിവാൾ പറയുന്നുണ്ട്.

വസ്‌തുത
ഡോ. ബി.ആർ. അംബേദ്കർ മദ്യപിച്ചാണ് ഭരണഘടന എഴുതിയത് എന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിട്ടില്ല. കോൺഗ്രസ് പാർട്ടിയുടെ ഭരണഘടനയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതിന്റെ ഒരു പഴയ, വീഡിയോ തെറ്റായ അവകാശവാദങ്ങളുമായി വൈറലായിരിക്കുകയാണ്. വൈറലായ വീഡിയോടൊപ്പമുള്ള പ്രചാരണങ്ങൾ തെറ്റാണ്.

