ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി നേതാക്കളും ഫഡ്‌നാവിസും നേരത്തെ പറഞ്ഞിരുന്നു. ശിവസേനക്കുള്ളിലെ ആഭ്യന്തര തർക്കമാണ് സർക്കാർ വീഴാൻ കാരണമെന്നായിരുന്നു ബിജെപി വാദം.
മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാറിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ബിജെപി നേതാവും ഉരമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസെന്ന് ആരോഗ്യമന്ത്രി താനാജി സാവന്തിന്റെ വെളിപ്പെടുത്തൽ. ഉദ്ധവ് സർക്കാരിനെ താഴെയിറക്കാൻഏകനാഥ് ഷിൻഡെയും ഫഡ്‌നാവിസും തമ്മിൽ 150ലേറെ കൂടിക്കാഴ്ചകൾ നടത്തിയെന്നും സാവന്ത് പറഞ്ഞു. ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യസർക്കാറിനെ വീഴ്ത്തിയാണ് ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചത്. ബിജെപിയുടെ ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി.
ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി നേതാക്കളും ഫഡ്‌നാവിസും നേരത്തെ പറഞ്ഞിരുന്നു. ശിവസേനക്കുള്ളിലെ ആഭ്യന്തര തർക്കമാണ് സർക്കാർ വീഴാൻ കാരണമെന്നായിരുന്നു ബിജെപി വാദം. ഉദ്ധവ് മന്ത്രിസഭയിൽ മന്ത്രിസ്ഥാനം നിഷേധിച്ചതിനെ തുടർന്നാണ് തനാജി സാവന്ത് പറഞ്ഞു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, എന്നെ മന്ത്രിസ്ഥാനത്ത് ഉൾപ്പെടുത്താതെ മാറ്റിനിർത്തി. അതോടെ സർക്കാറിനെ താഴെയിറക്കാൻ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. മറാത്ത്‌വാഡ, പശ്ചിമ മഹാരാഷ്ട്ര, വിദർഭ മേഖലകളിലെ ശിവസേന എംഎൽഎമാരെ അടർത്താനുള്ള ഉത്തരവാദിത്തം എനിക്ക് നൽകിയെന്നും സാവന്ത് മണ്ഡലത്തിലെ ഒരു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.
ഫെബ്രുവരി 17-ന് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ ചിഹ്നമായ 'വില്ലും അമ്പും' എന്ന ചിഹ്നവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. പാർലമെന്റിലും നിയമസഭയിലും പാർട്ടിയുടെ ഓഫീസും ബാങ്ക് അക്കൗണ്ടും ഏറ്റെടുക്കുന്നതിൽ നിന്ന് ഷിൻഡെ വിഭാഗത്തെ തടയണമെന്ന ഉദ്ധവിന്റെ അഭ്യർഥന അംഗീകരിക്കാനും സുപ്രീം കോടതി വിസമ്മതിച്ചു. 1984 മുതൽ ബിജെപിയുമായി സഖ്യം ആരംഭിച്ച ശിവസേന 2019ലാണ് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇടയുന്നത്.
സവര്‍ക്കര്‍ പരാമര്‍ശം; പ്രതിഷേധമറിയിച്ച ഉദ്ധവ് താക്കറേയുമായി സംസാരിച്ച് രാഹുല്‍ ഗാന്ധി
