ദില്ലി ഐസിഎംആറിന്‍റെ പേരിലാണ് പ്രചാരണം. കൊവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങളുടെ പട്ടിക ഇതില്‍ വായിക്കാം.
ദില്ലി: കൊവിഡ് 19 മഹാമാരിക്കിടെ ഐസിഎംആറിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. കൊവിഡിനെ ചെറുക്കാന്‍ ഐസിഎംആര്‍ പുറത്തിറക്കിയത് എന്ന പേരില്‍ മാര്‍ഗനിര്‍ദേശങ്ങളുടെ പട്ടികയാണ് വൈറലായിരിക്കുന്നത്. ശ്രദ്ധാപൂര്‍വം വായിക്കണം എന്നാവശ്യപ്പെടുന്ന കുറിപ്പും ഇതിനൊപ്പമുണ്ട്.
പ്രചാരണം
രണ്ട് വര്‍ഷത്തേക്ക് വിദേശ യാത്ര നീട്ടിവയ്‌ക്കുക
ഒരു വര്‍ഷത്തേക്ക് വീടിന് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുത്
വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് അനാവശ്യമായി പോകരുത്
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക
തിരക്കുള്ള ഇടങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും പോകാതിരിക്കുക
സാമൂഹ്യഅകല ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുക
കഫക്കെട്ടുള്ളവരില്‍ നിന്ന് അകലം പാലിക്കുക
ഫേസ് മാസ്‌ക് ധരിക്കുക
ഒരാഴ്‌ചത്തേക്ക് അതീവ ജാഗ്രത പാലിക്കുക
സസ്യാഹാരത്തിന് പ്രധാന്യം നല്‍കുക
നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ സന്ദേശം കൈമാറാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം അവസാനിക്കുന്നത്.
വസ്‌തുത
സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളില്‍ ചിലത് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാണെങ്കിലും ഇത്തരമൊരു പട്ടിക ദില്ലി ഐസിഎംആര്‍ പുറത്തിറക്കിയിട്ടില്ല. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ്(പിഐബി ഫാക്ട് ചെക്ക്) ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനും സാമൂഹ്യഅകലം പാലിക്കാനും നിര്‍ദേശിച്ചിട്ടുമുണ്ട്.
നിഗമനം
ഒരുകാര്യം നമുക്കുറപ്പിക്കാം. ദില്ലി ഐസിഎംആര്‍ പുറത്തിറക്കിയ കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലുള്ള പട്ടിക വ്യാജമാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ വക പ്രതിമാസം 78,856 രൂപ; സന്ദേശം വൈറല്‍, അറിയണം വസ്‌തുത
