Asianet News MalayalamAsianet News Malayalam

കന്യകാത്വ പരിശോധനക്കെതിരെ നിലപാടെടുത്തു; സാമുദായിക ബഹിഷ്കരണം നേരിടുന്നതായി കുടുംബം

ഒരുവര്‍ഷമായി സാമുദായിക വിലക്ക് നേരിടുകയാണെന്ന് പരാതിക്കാര്‍ പറയുന്നു

family complaint that they are facing social boycott as they opposed virginity test
Author
Thane, First Published May 16, 2019, 1:34 PM IST

താനെ: കന്യകാത്വ പരിശോധനക്ക് എതിരെ നിലപാടെടുത്തതിന് സാമുദായിക ബഹിഷ്കരണം നേടിരുന്നെന്ന പരാതിയുമായി ഒരു കുടുംബം.  മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കഞ്ചര്‍ബാത്ത് സമുദായത്തില്‍ പുതിയതായി വിവാഹിതയായ സ്ത്രീ താന്‍ വിവാഹത്തിന് മുമ്പ് കന്യകയായിരുന്നുവെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനെ വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവും കുടുംബവും എതിര്‍ത്തു. ഇതിന് പിന്നാലെ ഒരുവര്‍ഷമായി സാമുദായിക വിലക്ക് നേരിടുകയാണെന്ന് പരാതിക്കാര്‍ പറയുന്നു. വിവേകിന്‍റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. 

തങ്ങളുടെ കുടുംബവുമായി സഹകരിക്കരുതെന്ന് സമുദായത്തിലെ എല്ലാ അംഗങ്ങളോടും  ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തങ്ങളുടെ മുത്തശ്ശി മരിച്ചപ്പോള്‍ സമുദായത്തില്‍ നിന്നും ആരും വന്നിട്ടില്ല. അതേ ദിവസം തന്നെ സമുദയത്തിലുള്ള ഒരാളുടെ 'പ്രീ വെഡ്ഡിംഗ്' ആഘോഷം വലിയ ശബ്ദത്തില്‍ പാട്ടൊക്കെ വച്ച് നടത്തിയെന്നും പരാതിക്കാരന്‍ പറയുന്നു. കന്യകാത്വ പരിശോധനക്ക് യുവതിയെ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണെന്ന്  മഹാരാഷ്ട്ര ഗവര്‍ണ്‍മെന്‍റ് വ്യക്തമാക്കിയതാണ്. കന്യകാത്വ പരിശോധനക്കെതിരെ കഞ്ചര്‍ബാത്ത് സമുദായത്തില്‍ നിന്ന് തന്നെ ഒരു വിഭാഗം ചെറുപ്പക്കാര്‍ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios