Asianet News MalayalamAsianet News Malayalam

വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന് ചെലവിനായി ഭാര്യ പണം നല്‍കണമെന്ന് കോടതി

വര്‍ഷങ്ങളായി പിരിഞ്ഞുതാമസിക്കുകയായിരുന്നു ഇവര്‍. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന ഭാര്യയില്‍ നിന്ന് ജീവിതച്ചെലവിനുള്ള തുക ലഭിക്കണമെന്നുള്ള ഭര്‍ത്താവിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

family court directs woman to pay monthly maintenance for husband
Author
Muzaffarnagar, First Published Oct 25, 2020, 8:46 AM IST

ദില്ലി: ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലെ കുടുംബകോടതിയുടേതാണ് വിധി. ഭാര്യയില്‍ നിന്നാണ് ജീവിത ചെലവിന് പണം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മുസാഫര്‍നഗര്‍ സ്വദേശിയാണ് കുടുംബ കോടതിയെ സമീപിച്ചത്.

വര്‍ഷങ്ങളായി പിരിഞ്ഞുതാമസിക്കുകയായിരുന്നു ഇവര്‍. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന ഭാര്യയില്‍ നിന്ന് ജീവിതച്ചെലവിനുള്ള തുക ലഭിക്കണമെന്നുള്ള ഭര്‍ത്താവിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2013ല്‍ ഫയര്‍ ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ വിധിയെന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

12000 രൂപ മാസം തോറും പെന്‍ഷന്‍ ലഭിക്കുന്ന ഭാര്യയോട് ആയിരം രൂപ വീതതം ഭര്‍ത്താവിന് നല്‍കാനാണ് കോടതിയുടെ വിധി. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ 24 അനുസരിച്ചാണ് തീരുമാനം. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയ്ക്കോ ഭര്‍ത്താവിനോ പങ്കാളിയില്‍ നിന്ന് ജീവിതച്ചെലവിന് പണം അനുവദിക്കുന്നതാണ് ഈ വകുപ്പ്. 

Follow Us:
Download App:
  • android
  • ios