ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലെ ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ലക്ക്നൗ: ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലെ ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇരുവരും തമ്മിലുള്ള വിവാഹം കുടുംബാംഗങ്ങൾ എതിർത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. സാക്ഷികൾ പറയുന്നതനുസരിച്ച്, ഇരുവരും കൈകോർത്ത് പിടിച്ചുകൊണ്ടാണ് ട്രെയിനിന് മുന്നിൽ ചാടിയത്. നൗതൻവ-ഗോരഖ്പൂർ ഇന്‍റർസിറ്റി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും എടുത്ത് ചാടിയത്. സംഭവത്തിന് പിന്നാലെ ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ച ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

YouTube video player