Asianet News MalayalamAsianet News Malayalam

വോട്ടെടുപ്പ് നടന്നതിന് ശേഷം പ്രഗ്യാസിംഗിന് വോട്ട് ചെയ്യരുതെന്ന ട്വീറ്റ്; ട്രോളന്മാര്‍ക്ക് മറുപടിയുമായി ഫര്‍ഹാന്‍ അക്തര്‍

ഭോപ്പാലിലെ പ്രിയ ജനങ്ങളെ മറ്റൊരു ദുരന്തത്തില്‍ നിന്നും ഭോപ്പാലിനെ രക്ഷിക്കാനുള്ള സമയമാണിത്. പ്രഗ്യ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുത്. മഹാത്മാഗാന്ധിയെ ഓര്‍ക്കൂ. ഗോഡ്സേയോട് നോ പറയൂ എന്നായിരുന്നു താരത്തിന്‍റെ ട്വീറ്റ്. 

farhan akhtar's new tweet on bhopal election troll
Author
Bhopal, First Published May 19, 2019, 7:35 PM IST

ഭോപ്പാല്‍: ഭോപ്പാല്‍ തെരഞ്ഞെടുപ്പിന്‍റെ തിയ്യതി മാറി ട്വീറ്റ് ചെയ്ത ഫര്‍ഹാന്‍ അക്തറിന് നേരെ വലിയ രീതിയില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ട്രോളുന്മാര്‍ക്കും കളിയാക്കുന്നവര്‍ക്കും മറുപടിയുമായി പുതിയ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 'തെരഞ്ഞെടുപ്പിന്‍റെ തിയ്യതി തെറ്റിയതിനാണ് എന്നെ കളിയാക്കുന്നത്. അതേ സമയം ചരിത്രത്തെ തെറ്റായി വ്യഖ്യാനിക്കുന്നവരെ പിന്തുണയ്ക്കുന്നവരും ഇവര്‍ തന്നെയാണെന്നാണ് താരത്തിന്‍റെ പുതിയ ട്വീറ്റ്. 

ഗോഡ്സേയെ പ്രകീര്‍ത്തിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ട്വിറ്ററില്‍ പോസ്റ്റിട്ട ഫര്‍ഹാന്‍ അക്തറിന് പക്ഷേ തെരഞ്ഞെടുപ്പ് തിയ്യതി മാറിപ്പോയതാണ് ട്രോളുകള്‍ ഉയരാനിടയാക്കിയത്.  പ്രിയ ജനങ്ങളെ, മറ്റൊരു ദുരന്തത്തില്‍ നിന്നും ഭോപ്പാലിനെ രക്ഷിക്കാനുള്ള സമയമാണിത്. പ്രഗ്യ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുത്. മഹാത്മാഗാന്ധിയെ ഓര്‍ക്കൂ. ഗോഡ്സേയോട് നോ പറയൂ എന്നായിരുന്നു താരത്തിന്‍റെ ട്വീറ്റ്.

 

എന്നാല്‍ മെയ് 12ന് ആറാം ഘട്ടത്തിലായിരുന്നു ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഭോപ്പാല്‍ തെരഞ്ഞെടുപ്പിന്‍റെ തിയ്യതി കഴിഞ്ഞെന്നും ഇതൊന്നും അറിയാതെയാണോ ട്വീറ്റുമായി വന്നിരിക്കുന്നതെന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം. തിയ്യതി മാറി ട്വീറ്റ് ചെയ്തതിനെതിരെ ട്രോളുകള്‍ ഉയര്‍ന്നതോടെയാണ് കളിയാക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി താരം രംഗത്തെത്തിയത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

Follow Us:
Download App:
  • android
  • ios