Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ വീണ്ടും കർഷക ആത്മഹത്യ; യവാത്മാളിൽ 43 ദിവസത്തിനിടെ ജീവനൊടുക്കിയത് 60 കർഷകർ

യവാത്മാൾ ജില്ലയിൽ 48 കർഷകരാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ഈ മാസം ഇതുവരെ 12 ക‍ർഷകർ ആത്മഹത്യ ചെയ്തു.

Farmers suicide in Yavatmal of Maharashtra, 60 suicides in 43 days
Author
First Published Sep 13, 2022, 10:39 AM IST

മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ക‍ർഷക ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. യവാത്മാൾ ജില്ലയിൽ 48 കർഷകരാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ഈ മാസം ഇതുവരെ 12 ക‍ർഷകർ ആത്മഹത്യ ചെയ്തു. ഈ വർഷത്തെ ആകെ കർഷക ആത്മഹത്യകളുടെ എണ്ണം 205 ആയി ഉയർന്നതായും യവാത്മാൾ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കർഷക ആത്മഹത്യകളെ പ്രതിരോധിക്കാൻ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്നും നാളെയുമായി കർഷകർക്ക് ബോധവത്കരണം നടത്താനാണ് നീക്കം. 
 

Follow Us:
Download App:
  • android
  • ios