ഭോപ്പാല്‍: വീടുവിട്ടിറങ്ങിപ്പോയ മകള്‍ ജീവനോടെയിരിക്കെ ശവസംസ്കാര ചടങ്ങുകള്‍ നടത്തി പിതാവ്. 19-കാരിയായ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതിന് തൊട്ടടുത്ത ദിവസമാണ് പിതാവ് പരമ്പരാഗത രീതിയില്‍ സംസ്കാര ചടങ്ങുകള്‍ നടത്തിയത്

മധ്യപ്രദേശിലെ കുച്ച്രോഡ് ഗ്രാമത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി ജൂലൈ 25-നാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതേ തുടര്‍ന്ന് ഗ്രാമത്തിലെ ആളുകളോട് മകള്‍ മരിച്ചെന്ന് അറിയിച്ച പിതാവ് ശവസംസ്കാര ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിച്ച് കൊണ്ട് കുറിപ്പും വിതരണം ചെയ്തു.