നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്.  തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുന്നു. ചെന്നൈ മെട്രോ രാത്രി 11 വരെ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. 

ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കില്ല. തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രത നിര്‍ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. 

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്