ഹിന്ദുക്കള്‍ ഹോളിയും ദീപാവലിയും രക്ഷാബന്ധനും ആഘോഷിക്കാറുണ്ട്. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ലെന്നും ഭോലാ സിങ് പറഞ്ഞു.

ബുലന്ദ്‍ശഹര്‍: മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണം ഈദ് ആഘോഷിക്കാനെന്ന് ബിജെപി എംപി ഭോലാ സിങ്. റോഡ് ഗതാഗതം തടസ്സപ്പെടുത്തി നമസ്കാരം നടത്തിയാല്‍ നടപടി എടുക്കണമെന്നുമുള്ള ഭോലാ സിങിന്‍റെ പരാമര്‍ശം വിവാദമാകുകയാണ്. ബിജെപിയുടെ ബുലന്ദ്‍ശഹറില്‍ നിന്നുള്ള എംപിയാണ് ഭോലാ സിങ്. 

'ഏത് മത വിഭാഗത്തില്‍പ്പെട്ടവരുടെ ആഘോഷങ്ങളാണെങ്കിലും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കരുത്. ആരാധന നടത്തുന്നതിന് പ്രത്യേകം സ്ഥലങ്ങളുണ്ട്. റോഡില്‍ തടസ്സം സൃഷ്ടിക്കരുത്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അത്തരക്കാര്‍ക്ക് എതിരെ നടപടി എടുക്കണം' - ഭോലാ സിങ് എഎന്‍ഐയോട് പറഞ്ഞു. 

ഹിന്ദുക്കള്‍ ഹോളിയും ദീപാവലിയും രക്ഷാബന്ധനും ആഘോഷിക്കാറുണ്ട്. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ലെന്നും ഭോലാ സിങ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മുസ്ലീം മതവിശ്വാസികള്‍ ഇന്ന് ഈദ് ആഘോഷിക്കുമ്പോള്‍ ഭോലാ സിങിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.