കാര്‍ യാത്രക്കാര്‍ സൈഡ് നല്‍കിയില്ലെന്ന പ്രശ്നത്തില്‍ ആദ്യം ആക്രമണം നടത്തുന്നത് സ്കൂട്ടര്‍ യാത്രികനാണ്.   മൂന്ന് വയസുകാരി അടക്കമുള്ള മലയാളി കുടുംബമാണ് കാറിലുണ്ടായിരുന്നത്

ബെംഗലൂരു: വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട് ബെംഗലൂരുവിലെ സര്‍ജാപുരയില്‍ നടുറോഡില്‍ ഇടി. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

കാര്‍ യാത്രക്കാര്‍ സൈഡ് നല്‍കിയില്ലെന്ന പ്രശ്നത്തില്‍ ആദ്യം ആക്രമണം നടത്തുന്നത് സ്കൂട്ടര്‍ യാത്രികനാണ്. മൂന്ന് വയസുകാരി അടക്കമുള്ള മലയാളി കുടുംബമാണ് കാറിലുണ്ടായിരുന്നത്. 

കാര്‍ സൈഡ് നല്‍കാത്തതില്‍ പ്രകോപിതനായ സ്കൂട്ടര്‍ യാത്രികൻ ജഗദീഷ് എന്നയാള്‍ കാറിനെ പിന്തുടര്‍ന്ന് ഡോര്‍ ഗ്ലാസ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതോടെ കാറിനകത്തുണ്ടായിരുന്ന കുഞ്ഞിന് അടക്കം പരുക്കേറ്റു. ബെംഗലൂരുവില്‍ ഐ ടി ജീവനക്കാരനായ അഖിൽ സാബുവിന്‍റെ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.

കുഞ്ഞിന് അടക്കം പരിക്കേറ്റതോടെ കാറില്‍ നിന്നിറങ്ങി വന്ന് അഖിലും ജഗദീഷും നടു റോഡില്‍ തന്നെ കയ്യേറ്റമായി. സംഭവത്തില്‍ അഖിലിന്‍റെ പരാതിയില്‍ ജഗദീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ച് അഖിലിനെതിരെ ജഗദീഷും പരാതി നല്‍കിയിട്ടുണ്ട്. 

വീഡിയോ...

ബെംഗളുരുവില്‍ വാഹനം സൈഡ് നല്‍കാത്തതിന് മലയാളി കുടുംബത്തിന് നേരെ ആക്രമണം

Also Read:- 'ദേശാഭിമാനി' വരുത്താൻ തയ്യാറായില്ല; കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്ന് പരാതി