നടി പത്മപ്രിയയും ആം ആദ്മി പാര്‍ട്ടി നേതാവായ ഭര്‍ത്താവ് ജാസ്മിന്‍ ഷായ്ക്കൊപ്പം പ്രചാരണത്തില്‍ സജീവമാണ്. മലിനീകരണമടക്കം ദില്ലി നേരിടുന്ന ഗുരുതര പ്രശ്നങ്ങളില്‍ പരിഹാരം ഉറപ്പ് നല്‍കിയാണ് വോട്ടുപിടിത്തം.
ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ മലയാളികളുടെ വോട്ട് തേടി ആം ആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. നടി പത്മപ്രിയയും ആം ആദ്മി പാര്‍ട്ടി നേതാവായ ഭര്‍ത്താവ് ജാസ്മിന്‍ ഷായ്ക്കൊപ്പം പ്രചാരണത്തില്‍ സജീവമാണ്. മലിനീകരണമടക്കം ദില്ലി നേരിടുന്ന ഗുരുതര പ്രശ്നങ്ങളില്‍ പരിഹാരം ഉറപ്പ് നല്‍കിയാണ് വോട്ടുപിടിത്തം.
പത്ത് ലക്ഷത്തോളം വരുന്ന മലയാളികള്‍ക്ക് ദില്ലിയുടെ വിധി നിര്‍ണ്ണയത്തില്‍ വലിയ പങ്കാണുള്ളത്. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് തേടാന്‍ പ്രമുഖ സ്ഥാനാര്‍ത്ഥികളടക്കം മത്സരിക്കുകയാണ്. ആപിന്‍റെ ഭരണത്തില്‍ വലിയ വിമര്‍ശനം ഉയരുമ്പോള്‍ മലിനീകകരണമടക്കം വിഷയങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് നേതാക്കളുടെ ഉറപ്പ് .മലയാളികളുടെ പിന്തുണയോടെ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് സിസോദിയ പറഞ്ഞു.
AAPക്കായി നടി പദ്‌മപ്രിയയും;മലയാളികളുടെ വോട്ട് ഉറപ്പിക്കാൻ പാഞ്ഞ് സ്‌ഥാനാർത്ഥികൾ
ദില്ലിയിലെ മലയാളികളെ ആം ആദ്മി പാർട്ടിയിലോട്ടു ഏറ്റവും കൂടുതൽ അടുപ്പിക്കുന്ന പ്രധാന ഘടകം പാർട്ടി വാഗ്ദാനം ചെയ്യുന്ന സൗജന്യ പദ്ധതികൾ തന്നെയാണ്. പദ്ധതികൾ ഏറ്റവും സഹായകമാകുന്നത് വനിതകൾക്കാണ്.നാട്ടിൽനിന്ന് പ്രചാരണത്തിന് മാത്രമായി ദില്ലിയിൽ എത്തിയവരും ആം ആദ്മി പാർട്ടിയിൽ ഉണ്ട്. മറ്റു പാർട്ടികളും മലയാളികൾക്കിടയിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം ദില്ലിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നത് ആം ആദ്മി പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥികൾക്കായി ഇവർ പ്രചാരണത്തി സജീവമാകുമ്പോള്‍ പാർട്ടി വോട്ടുകൾ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് എഎപി.
അക്രഡിറ്റേഷന് കൈക്കൂലി; നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് സിബിഐ
