Asianet News MalayalamAsianet News Malayalam

ധനമന്ത്രി നിര്‍മല സീതാരാമന്‍ മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി

ദില്ലിയില്‍ മന്‍മോഹന്‍ സിംഗിന്‍റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് നിര്‍മല അദ്ദേഹത്തെ കണ്ടത്

Finance minister nirmala sitaraman visited former pm manmohan singh
Author
Delhi, First Published Jun 27, 2019, 1:37 PM IST

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു. ദില്ലിയില്‍ മന്‍മോഹന്‍ സിംഗിന്‍റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് നിര്‍മല അദ്ദേഹത്തെ കണ്ടത്. അടുത്ത ആഴ്ചയാണ് ധനമന്ത്രിയെന്ന നിലയില്‍ നിര്‍മല തന്‍റെ ആദ്യ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക. 

ഇതാദ്യമായല്ല ബിജെപി ധനമന്ത്രിമാര്‍ മന്‍മോഹന്‍സിംഗിനെ കാണുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മന്‍മോഹന്‍സിംഗിനെ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു പോന്നിരുന്നു. 1991-ലെ പിവി നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയും അതിന് മുന്‍പ് ആര്‍ബിഐ ഗവര്‍ണറുമായിരുന്ന മന്‍മോഹന്‍സിംഗാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വന്‍പരിഷ്കാരങ്ങള്‍ കൊണ്ടു വന്നത്. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷകാലയളവിലും ധനമന്ത്രാലയത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. മന്‍മോഹന്‍റെ പ്രത്യേക താത്പര്യപ്രകാരമാണ് ആഗോള സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജനെ ആര്‍ബിഐ ഗവര്‍ണറായി കൊണ്ടുവന്നത്. 

Follow Us:
Download App:
  • android
  • ios