ഡറാഡൂൺ: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡിൽ ഭാര്യയെ മൊഴി ചൊല്ലിയ യുവാവിനെതിരെ കേസെടുത്തു. ഉത്തരാഖണ്ഡിലാണ്, സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭർത്താവ് തന്നെ മൊഴി ചൊല്ലിയെന്ന് ഭാര്യയാണ് പരാതിപ്പെട്ടിരിക്കുന്നത്.

ജൂലൈ 31 നാണ് സംഭവം. തർക്കത്തിനൊടുവിൽ ഭർത്താവ് തന്നെ മർദ്ദിക്കുകയും മൊഴി ചൊല്ലുകയുമായിരുന്നുവെന്ന് യുവതി പരാതിപ്പെട്ടു. കേസിൽ യുവാവിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.