അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ ഏറെ സമയം പണിപ്പെട്ടാണ് തീയണച്ചത്. അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് രോഗികളെ മാറ്റിയെന്നും ചികിത്സയ്ക്ക് തടസ്സമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗകളെ ഉടൻ തന്നെ പുറത്തേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ ഏറെ സമയം പണിപ്പെട്ടാണ് തീയണച്ചത്. അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് രോഗികളെ മാറ്റിയെന്നും ചികിത്സയ്ക്ക് തടസ്സമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. 

റണ്‍വേയില്‍ നിന്നും തെന്നിനീങ്ങിയ സൈനിക വിമാനം കടലില്‍ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍

കെപിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ റാലി; ശശി തരൂർ പങ്കെടുക്കും, കെപിസിസി പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചെന്ന് തരൂർ

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews