താൻ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർത്തെന്നാണ് ഒവൈസിയുടെ പരാതി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്
മീററ്റ്: യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ ആക്രമണം നടന്നതായി പരാതി. താൻ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർത്തെന്നാണ് ഒവൈസിയുടെ പരാതി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. താൻ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തിൽ ദില്ലിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കി. സംഭവം അന്വേഷിക്കുന്നതായി യുപി പൊലീസ് അറിയിച്ചു.
Scroll to load tweet…
