Asianet News MalayalamAsianet News Malayalam

മുത്തലാഖ് ചൊല്ലി, യുവാവിനെതിരെ കേസ്; രാജ്യത്ത് ആദ്യം

ഹരിയാനയിലെ നൂഹ് ജില്ലയില്‍ താമസിക്കുന്ന ഇക്രം ജുമിറത് എന്ന യുവതിയെ വിവാഹം ചെയ്യുന്നത് രണ്ട് വര്‍ഷം മുമ്പാണ്. തുടര്‍ന്ന് ഒരുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഇക്രം നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു

first triple talaq case in india
Author
Mathura, First Published Aug 3, 2019, 11:13 AM IST

മതുര: ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് യുപിയില്‍ യുവാവിനെതിരെ കേസെടുത്തു. മുത്തലാഖ് ബില്‍ ഇരുസഭകളില്‍ പാസായി രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ച ശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹരിയാനയിലെ നൂഹ് ജില്ലയില്‍ താമസിക്കുന്ന ഇക്രം, ജുമിറത് എന്ന യുവതിയെ വിവാഹം ചെയ്യുന്നത് രണ്ട് വര്‍ഷം മുമ്പാണ്. തുടര്‍ന്ന് ഒരുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഇക്രം നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യുപിയിലെ കോസി കാലനിലെ കൃഷ്ണ നഗറിലെ വീട്ടിലേക്ക് തിരികെ എത്തിയ യുവതി പൊലീസില്‍ ഇതോടെ പരാതിയും നല്‍കി.

ഇതോടെ ദമ്പതികളെ വിളിച്ചു വരുത്തി കൗണ്‍ലിസിംഗ് നടത്തിയ പൊലീസ് പ്രശ്നങ്ങള്‍ പരിഹരിച്ചു വിട്ടു. എന്നാല്‍, ജൂലെെ 30ന് വീണ്ടും പരാതിയുമായി യുവതി സ്റ്റേഷനില്‍ എത്തി. ഇതോടെ പൊലീസ് വീണ്ടും ഇക്രമിനെ വിളിച്ചു വരുത്തി.

ഇതിനിടെ സ്റ്റേഷന് പുറത്ത് വച്ച് സ്ത്രീധനം നല്‍കാനാവില്ലെന്ന് യുവതിയുടെ അമ്മ പറഞ്ഞതോടെ ഇക്രം മുത്തലാഖ് ചൊല്ലുകയായിരുന്നു. വ്യാഴാഴ്ചയാണ് മുത്തലാഖ് ബില്ലിന് രാഷ്ട്പതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയത്. മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്.

Follow Us:
Download App:
  • android
  • ios