ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടുത്തത്തിന് വിലക്ക് ഉണ്ട്. വിലക്ക് ലംഘിച്ച് മീൻ പിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

കൊല്ലം: കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപ്പെട്ട് തകർന്നു. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ മരിച്ചു ഒരാളെ കാണാതായി, മൂന്ന് പേർ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടുത്തത്തിന് വിലക്ക് ഉണ്ട്. വിലക്ക് ലംഘിച്ച് മീൻ പിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.