ശ്രീനഗര്‍; ജമ്മുകാശ്മീരിൽ രാഷ്ട്രീയ തടവുകാരായിരുന്ന അഞ്ച് മുൻ എംഎൽഎമാരെ മോചിപ്പിച്ചു. പാന്‍പോർ, ഗുലാം നബി, ഇഷ്ഫാഖ് ജബ്ബാർ, യാസിർ റെഷി, ബഷിർ മിർ എന്നിവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഇവർ കശ്മീരിലെ എംഎൽഎ ഹോസ്റ്റലിൽ തടവിലായിരുന്നു.

അതേസമയം മുന്‍ മുഖ്യമന്ത്രിമാരായിരുന്ന മെഹ്ബൂബ മുഫ്ത്തി, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയവർ വീട്ടുതടങ്കലിൽ തുടരുകയാണ്. കശ്മീരിന്‍റെ പ്രത്യേക അധികാരം നൽകിയിരുന്ന 370- അനുച്ചേദം റദ്ദാക്കിയതിന് പിന്നാലെയാണ് ഇവർ രാഷ്ട്രീയ തടവിലായത്.