1.25 കോടി വിലയുള്ള ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പൊലീസ് പിടിയില്‍.

രാജ്ഗര്‍: 1.25 കോടി രൂപ വിലയുള്ള ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പൊലീസ് പിടിയില്‍. മധ്യപ്രദേശിലെ നര്‍സിങ്ഗറില്‍ നിന്ന് ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. 

ചില മരുന്നുകള്‍, കോസ്മെറ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പുറമെ ദുര്‍മന്ത്രവാദങ്ങള്‍ക്കും ഉപയോഗിക്കുന്ന വിഷമില്ലാത്ത ഇരുതലമൂരി(റെഡ് സാന്‍ഡ് ബോവസ്)ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്ന അന്ധവിശ്വാസത്തില്‍ ഇരുതലമൂരിയെ വളര്‍ത്തുന്നവരുമുണ്ട്. ഇരുതലമൂരിയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും വിവരം ലഭിച്ചപ്പോള്‍ ഉടന്‍ സ്ഥലത്തെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Read More: കിണറ്റില്‍ വീണ പുലിയുടെ ജഡം കണ്ടെത്തി

സ്ഥലത്തെത്തിയ പൊലീസ് പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ഇതുലതമൂരിയെ കണ്ടെത്തി. 1.25 കോടി രൂപ വില വരുന്ന ഇരുതലമൂരിയാണിതെന്നും പിടിയിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.