ദില്ലി: ജനിതക മാറ്റം സംഭവിച്ച് കൂടുതൽ പ്രഹരശേഷി നേടിയ കൊറോണ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ദില്ലി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.