രഞ്ജിത് ബോർദലോയിയെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് നാട്ടുകൂട്ടം കണ്ടെത്തിയതിന് പിന്നാലെ ആണ് ശിക്ഷ വിധിച്ചത്
ദില്ലി: അസമിൽ(assam) യുവാവിനെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ( burning a young man alive) അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകൂട്ടം വിധിച്ചത് പ്രകാരമാണ് യുവാവിനെ ജീവനോടെ തീ കൊളുത്തിയതെന്നാണ് റിപ്പോർട്ട്. രഞ്ജിത് ബോർദലോയിയെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് നാട്ടുകൂട്ടം കണ്ടെത്തിയതിന് പിന്നാലെ ആണ് ശിക്ഷ വിധിച്ചത്.
ചോറൂണിനിടെ അപകടം, ആനക്കൊട്ടിലിന്‍റെ കോൺക്രീറ്റ് ഭാഗം വീണ് കുഞ്ഞിന്‍റെ അമ്മയ്ക്ക് പരിക്ക്
ആലപ്പുഴ : കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ആന കൊട്ടിലിന്‍റെ മേൽഭാഗത്തെ കോൺക്രീറ്റ് ഇളകി വീണു. അപകടത്തിൽ കുഞ്ഞിന്‍റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു. കലവൂർ ക്ഷേത്രത്താൽ 10 മണിക്കാണ് സംഭവം.5 മാസം പ്രായമുള്ള അഭയ ദേവിന്‍റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയെ ആശുപതിയിൽ പ്രവേശിപ്പിച്ചു
വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് : ഈദ്ഗാഹിനിടെ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു.കാരശ്ശേരി കാരമൂല സ്വദേശി ഹുസൈന്‍റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്.
