ബാന്‍ഡ: വന്ധ്യത ശസ്ത്രക്രിയക്ക് ശേഷം യുവതികളെ തറയില്‍ കിടത്തിയ സംഭവം ഉത്തര്‍പ്രദേശില്‍ വിവാദമായി. ബാന്‍ഡ ജില്ല ആശുപത്രിയിലാണ് സംഭവമുണ്ടായത്. വൃത്തിഹീനമായ തറയിലാണ് യുവതികളെ ശസ്ത്രക്രിയക്ക് ശേഷം കിടത്തിയത്. സംഭവത്തിന്‍റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. 

വന്ധ്യതാ ശസ്ത്രക്രിയ ക്യാമ്പിന്‍റെ ഭാഗമായാണ് യുവതികളെ ശസ്ത്രക്രിയ നടത്തിയത്. മൊത്തം 16 പേര്‍ ഉണ്ടായിരുന്നു. എന്നാല്‍, ബെഡ് ഒഴിവില്ലാത്തതാണ് ചിലരെ തറയില്‍ കിടത്തിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ സന്തോഷ് കുമാര്‍ വ്യക്തമാക്കി. എങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.