മം​​ഗളൂരു: മം​​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടു. ദുബായിൽനിന്നും മം​ഗളൂരുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അഞ്ചരയോടു കൂടിയാണ് സംഭവം.

ദുബായിൽനിന്ന് 183 യാത്രക്കാരുമായി വന്ന വിമാനം ലാൻഡ് ചെയ്തതിന് ശേഷം ടാക്സിവെയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനം തെന്നിമാറി കുറച്ചകലെയാണ് ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മം​ഗളൂരു വിമാനത്താവളം അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് മം​ഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട മറ്റ് വിമാനങ്ങൾ ബെം​ഗളൂരുവിൽനിന്നാണ് യാത്ര തുടങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി.