ദില്ലിയിൽ നാളെ മുതൽ അടുത്ത ചൊവ്വാഴ്ച വരെ റെഡ് അലർട്ട്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ പ്രദേശിലും പ്രളയം തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര സർക്കാർ

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ദില്ലിയിൽ നാളെ മുതൽ അടുത്ത ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ പ്രദേശിലും പ്രളയം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player