Asianet News MalayalamAsianet News Malayalam

​ഗുണന പട്ടിക മറന്നു; അധ്യാപിക വിദ്യാർത്ഥിയുടെ കൈ ഡ്രില്ലർ വച്ച് തുളച്ചു

ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. വിദ്യാർത്ഥി രണ്ടിന്റെ ​ഗുണന പട്ടിക മറന്നതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 
 

forgot the multiplication table kanpur  teacher drilled the students hand
Author
First Published Nov 27, 2022, 10:04 AM IST

കാൺപൂർ: ​ഗുണന പട്ടിക മറന്നതിന് അധ്യാപിക അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുടെ കൈ ഡ്രില്ലർ ഉപയോ​ഗിച്ച് കിഴിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. വിദ്യാർത്ഥി രണ്ടിന്റെ ​ഗുണന പട്ടിക മറന്നതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

കാൺപൂർ ജില്ലയിലെ പ്രേംനഗറിലെ അപ്പർ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന സിസാമൗ സ്വദേശിയാണ് അക്രമത്തിനിരയായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ സ്‌കൂളിൽ എത്തി  ബഹളമുണ്ടാക്കിയതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. "അധ്യാപിക  എന്നോട് 'ടേബിൾ ഓഫ് 2' പറയാൻ ആവശ്യപ്പെട്ടു. ഞാൻ അത് ചെയ്യാത്തതിനാൽ അവർ എന്റെ കൈ തുളച്ചു. എന്റെ അടുത്ത് നിന്നിരുന്ന കൂട്ടുകാരിയാണ് പ്ല​ഗ് പോയിന്റിൽ നിന്ന് ഡ്രില്ലർ അഴിച്ചുമാറ്റിയത്. പൊലീസിന് നൽകിയ പരാതിയിൽ വിദ്യാർത്ഥി പറയുന്നു. 

വിദ്യാർത്ഥിയുടെ ഇടത് കൈക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് അയച്ചിരുന്നു.  കുട്ടിക്ക് ചികിത്സ നൽകിയതായും റിപ്പോർട്ടുണ്ട്. അധ്യാപകരുടെ ചുമതലയുള്ള വ്യക്തി സംഭവത്തെക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. വീട്ടുകാരുടെ ബഹളത്തെ തുടർന്നാണ് എല്ലാവരും വിവരമറിഞ്ഞത്. ഇതേത്തുടർന്ന് ശിക്ഷാ അധികാരിയും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രേം നഗർ, ശാസ്ത്രി നഗർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർ വിഷയം അന്വേഷിച്ച് റിപ്പോർട്ട് അയയ്ക്കും. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷാ നടപടി നേരിടേണ്ടിവരും. കാൺപൂർ ശിക്ഷാ അധികാരി സുജിത് കുമാർ പറഞ്ഞു. 

Read Also: തെരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറ്, ഒരു കുട്ടിക്ക് പരിക്ക്; ബിജെപിയെ പഴി ചാരി ആം ആദ്മി പാർട്ടി

Follow Us:
Download App:
  • android
  • ios