ഗുരുതരമായ, സങ്കീർണമായ ഒരു പ്രക്രിയയാണ് യുദ്ധം. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ ഒരു രാജ്യം യുദ്ധത്തിലേക്ക് പോകൂ.
ദില്ലി: യുദ്ധം ഒരു റൊമാന്‍റിക് ബോളിവുഡ് സിനിമയല്ലെന്ന് മുൻ കരസേനാ മേധാവി എംഎം നരവനെ. വിക്രം മിസ്രിയ്ക്ക് നേരെയുള്ള സൈബറാക്രമണത്തെയും യുദ്ധം വേണമെന്ന മുറവിളിയെയും വിമർശിച്ച് കൊണ്ടായിരുന്നു മുൻ കരസേനാ മേധാവി എംഎം നരവനെയുടെ പ്രതികരണം. യുദ്ധം എന്നത് ഒട്ടും റൊമാന്‍റിക് അല്ല, നിങ്ങൾ ഇരുന്ന് ബോളിവുഡ് സിനിമ കാണുന്നത് പോലെയല്ലെന്നും എംഎം നരവനെ പറഞ്ഞു. പൂനെയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നരവനെ.
ഗുരുതരമായ, സങ്കീർണമായ ഒരു പ്രക്രിയയാണ് യുദ്ധം. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ ഒരു രാജ്യം യുദ്ധത്തിലേക്ക് പോകൂ. അതുകൊണ്ടാണ് പ്രധാനമന്ത്രി ഇത് യുദ്ധത്തിന്‍റെ കാലമല്ല എന്ന് പറഞ്ഞത്. നമ്മുടെ മേൽ യുദ്ധം കെട്ടിയേൽപിക്കുന്നത് ബുദ്ധിയില്ലാത്ത പലരുമാണ്. പക്ഷേ, അതിന് വേണ്ടി മുറവിളി കൂട്ടുന്നത് ശരിയല്ല, ചെയ്യരുതെന്നും നരവനെ പറഞ്ഞു.


