Asianet News MalayalamAsianet News Malayalam

മുൻ വ്യോസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിയായ ഭദൗരിയയെ ഗാസിയാബാദില്‍ നിന്നും മത്സരിപ്പിക്കാനാണ് ബിജെപി നീക്കം

Former Chief of the Air Staff of India R. K. S. Bhadauria joins bjp ahead of lok sabha elections 2024
Author
First Published Mar 24, 2024, 12:31 PM IST

ദില്ലി: മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പിനായി ബിജെപിയുടെ അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കാനിരിക്കെയാമ് ആര്‍കെഎസ് ഭദൗരിയയുടെ ബിജെപി പ്രവേശനം. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. 2019 മുതല്‍ 2021വരെ ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തുടര്‍ന്ന് വ്യോമസേനയില്‍ നിന്നും വിരമിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് ദാവഡെ എന്നിവര്‍ ചേര്‍ന്ന് ഭദൗരിയയെ സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിയായ ഭദൗരിയയെ ഗാസിയാബാദില്‍ നിന്നും മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കരുത്ത് തെളിയിക്കാൻ ഭദൗരിയയുടെ ബിജെപി പ്രവേശനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. 

നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്; മോദിക്കെതിരെ അജയ് റായ്, ഡാനിഷ് അലിക്കും സീറ്റ്

 

 

Follow Us:
Download App:
  • android
  • ios