Asianet News MalayalamAsianet News Malayalam

Bjp Membership:' കോൺഗ്രസ് പഴയ കോൺ​ഗ്രസ് അല്ല'; പാര്‍ട്ടി വിട്ട ആർപിഎൻ സിങ് ബിജെപിയിൽ ചേര്‍ന്നു

32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു. പക്ഷെ പഴയ പാർട്ടിയല്ല കോൺഗ്രസ് ഇപ്പോഴെന്നും ആർ പി എൻ സിങ് പ്രതികരിച്ചു

former congress minister rpn singh joined bjp
Author
Delhi, First Published Jan 25, 2022, 4:12 PM IST

ദില്ലി: യു പി എ സർക്കാരിൽ (upa govt)ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആർ പി എൻ സിങ് (rpn singh)ബിജെപിയിൽ(bjp) ചേർന്നു. ബി ജെ പി ആസ്ഥാനത്ത് എത്തിയാണ് പാർട്ടി അം​ഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധർമേന്ദ്ര പ്രധാൻ, അനുരാഗ് ഠാക്കൂർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ആർ പി എൻ സിങിനൊപ്പം യുപിയിലെ രണ്ട് കോൺ​ഗ്രസ് നേതാക്കളും ബി ജെ പി അംഗത്വം സ്വീകരിച്ചു. 

അം​ഗത്വം സ്വീകരിച്ച ശേഷം ബിജെപി നേതൃത്വത്തിന് ആർ പി എൻ സിങ് നന്ദി പറഞ്ഞു. പലരും എന്നെ ബി ജെ പി യിൽ ചേരണമെന്ന് തന്നെ ഉപദേശിച്ചിരുന്നു. കുറേനാൾ ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. യു പിയിൽ യോഗി സർക്കാർ കഴിഞ്ഞ വർഷം ക്രമസമാധാന പാലനത്തിലടക്കം വലിയ മികവ് തെളിയിച്ചുവെന്നും ആർ പി എൻ സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുകയാണെന്നും ആർ പി എൻ സിങ് പറഞ്ഞു.

32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു. പക്ഷെ പഴയ പാർട്ടിയല്ല കോൺഗ്രസ് ഇപ്പോഴെന്നും ആർ പി എൻ സിങ് പ്രതികരിച്ചു. 

ആർ പി എൻ സിങ് പാർട്ടി വിടുന്നതിൽ സന്തോഷമെന്ന് എം എൽ എ അംബ പ്രസാദ് പ്രതികരിച്ചു. എ ‌ഐ സി സി ജാർഖണ്ഡിന്റെ ചുമതല നൽകിയിരുന്നത് ആർ പി എൻ സിങിനായിരുന്നു.'ശരത്കാലം വരുന്നതിന് അർത്ഥം വസന്തകാലം വീണ്ടും വരുമെന്നായിരുന്നു യു പി കോൺ​ഗ്രസിന്റെ പ്രതികരണം
 

Follow Us:
Download App:
  • android
  • ios