വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന നാൽപതുകാരിയുടെ പരാതിയിൽ ബെംഗളൂരു എയർപോർട്ട് പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്

ബെംഗളൂരു: ഉത്തർപ്രദേശ് മുൻ എംഎൽഎക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്.യുപിയിലെ ദേബാ നിയോജക മണ്ഡലത്തിലെ മുൻ എംഎൽഎ ഭഗവാൻ ശർമയ്ക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന നാൽപതുകാരിയുടെ പരാതിയിൽ ബെംഗളൂരു എയർപോർട്ട് പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലും ബെംഗളൂരു നഗരത്തിലും ചിത്രദുർഗയിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. മുൻ എംഎൽഎ ഫോട്ടോയും വിഡിയോയും പകർത്തിയെന്നും പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ എസ്പിയിലും ബിഎസ്പിയിലും പ്രവർത്തിച്ചിട്ടുള്ള ഭഗവാൻ ശർമ, നിലവിൽ രാഷ്ട്രീയ ലോക് ദളിനൊപ്പമാണ്. ഇത് ആദ്യമായല്ല ഭഗവാൻ ശ‍ർമ്മയ്ക്ക് എതിരെ ആരോപണം ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

കൊവിഡ് കാലത്ത് ലോക്ഡൗൺ മാനദണ്ഡങ്ങൾ മറികടന്ന് ദേശീയപാതയിൽ കാറിന് മുകളിൽ കോടാലി വച്ച് ജന്മദിന കേക്ക് മുറിച്ചതിന് ഗുഡ്ഡു പണ്ഡിറ്റ് എന്ന പേരിൽ അറിയപ്പെടുന്ന മുൻ എംഎൽഎ അറസ്റ്റിലായിരുന്നു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ആയിരുന്നു ഇത്. 2011ൽ പന്ത്രണ്ടുകാരിയെ തടഞ്ഞ് വച്ച് പണം തട്ടാനുള്ള ശ്രമത്തിന് ഭഗവാൻ ശ‍‍ർമയ്ക്ക് 14 മാസം തടവ് ശിക്ഷ ലഭിച്ചിരുന്നു. 2007ൽ ബിഎസ്പി ടിക്കറ്റിൽ നിയമ സഭയിൽ എത്തിയ ഭഗവാൻ ശ‍‍ർമ 2012ൽ എസ്പി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.