അമരാവതിയിൽ നിന്നുളള വിദ്യാർത്ഥികളായ ക്രിക്കറ്റ് ടീം അംഗങ്ങളടക്കം 21 പേരായിരുന്നു ടെമ്പോ വാഹനത്തിലുണ്ടായിരുന്നത്.
മുംബൈ : മഹാരാഷ്ട്രയിലെ നന്ദ്ഗാവ് ഖണ്ടേശ്വറിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടെംമ്പോ വാഹനത്തിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. പത്തു പേർക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അമരാവതിയിൽ നിന്നുളള വിദ്യാർത്ഥികളായ ക്രിക്കറ്റ് ടീം അംഗങ്ങളടക്കം 21 പേരായിരുന്നു ടെമ്പോ വാഹനത്തിലുണ്ടായിരുന്നത്. യവറ്റ്മലിലേക്ക് ക്രിക്കറ്റ് മത്സരത്തിനായി പോകുകയായിരുന്നു സംഘം. വാഹനത്തിലുണ്ടായിരുന്ന 21 പേരിൽ നാല് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
'സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല, അതുകൊണ്ടാണ് തനിക്ക് വരേണ്ടി വന്നത്': രാഹുല്‍ഗാന്ധി

