ഗുംല: ദുര്‍മന്ത്രവാദികളെന്ന് സംശയത്തില്‍ ജാര്‍ഖണ്ഡില്‍ നാല് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സിസായിലാണ് സംഭവം. പത്തംഗ മുഖംമൂടി സംഘമാണ് പ്രായം ചെന്ന രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയും  ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ടവര്‍ മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നവരാണെന്നും അന്വഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.  60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് മരിച്ച നാല് പേരും. സുന ഒറാവോണ്‍, ചമ്പ ഒറാവോണ്‍, ഫഗ്നി ഒറെയ്ന്‍  പിറൊ ഒറെയ്ന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബം ദുര്‍മന്ത്രവാദം നടത്തുന്നതായി നാട്ടുപഞ്ചായത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.