ദില്ലി: കാര്‍ഗില്‍ വിജയ് ദിവസില്‍ ഇന്ത്യന്‍ സേനയ്ക്ക് ആദരം അര്‍പ്പിച്ച് ഫ്രാന്‍സ്. ഫ്രാന്‍സ് എക്കാലത്തും ഇന്ത്യക്കൊപ്പം നിലകൊണ്ട രാജ്യമാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനൈന്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ ഉപയോഗിച്ച മിറാഷ് 2000 മുതല്‍ റഫാല്‍  വരെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ പങ്കാളിത്തത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെയുള്ള കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണാര്‍ത്ഥം ജൂലായ് 26 ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസമായി ആചരിക്കുന്നു.