ദില്ലി: ഈ വർഷം ഒക്ടോബർ 29 മുതൽ ദില്ലിയിൽ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. 

ദില്ലി ട്രാൻസിറ്റ് കോർപ്പറേഷൻ ബസുകളിലാണ് ഒക്ടോബർ 29 മുതൽ ഈ സേവനം ലഭിക്കുക. ക്ലസ്റ്റർ ബസുകളിലും ഈ സൗജന്യം ലഭിക്കും.

രക്ഷാബന്ധൻ ദിനത്തിൽ ദില്ലിയിലെ സഹോദരിമാർക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. ദില്ലി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.