''ആ പ്രതീക്ഷയാണ് 21ാം നൂറ്റാണ്ട് കാര്‍ന്നുതിന്നുന്നത്. ജനാധിപത്യം നിഷ്ഫലമാകുന്നത് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് '' ചിദംബരം ട്വീറ്റ് ചെയ്തു. 

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ സ്വാതന്ത്രത്തെ കുറിച്ച് ട്വീറ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ് ചിദംബരത്തിന്‍റെ ട്വീറ്റ്. ''ഏത് മാര്‍ഗത്തിലൂടെ ഇന്ത്യപോകും ? സ്വാതന്ത്ര്യം എന്നത് ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷമാണ്. സ്വാതന്ത്ര്യത്തിന്‍റെ വില നിതാന്തജാഗ്രതയാണ്.'' - ചിദംബരം ട്വിറ്ററില്‍ കുറിച്ചു. 

''ആ പ്രതീക്ഷയാണ് 21ാം നൂറ്റാണ്ട് കാര്‍ന്നുതിന്നുന്നത്. ജനാധിപത്യം നിഷ്ഫലമാകുന്നത് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് - വെനസ്വേല, റഷ്യ, മ്യാന്മാര്‍, ടര്‍ക്കി, ഹംഗറി, അമേരിക്കയില്‍പ്പോലും ജനാധിപത്യം അവസാനിക്കുകയാണ്'' ചിദംബരം ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ഐഎന്‍എക്സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു അറസ്റ്റ്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. ഒക്ടോബര്‍ മൂന്നിന് ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റ‍ഡി അവസാനിക്കും. 

Scroll to load tweet…