15 പേർ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടി. വെള്ളം ശുചീകരിക്കാൻ തയ്യാറാക്കിയ ടാങ്കിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്.
ഭോപ്പാൽ: ഭോപ്പാലിൽ ക്ലോറിൻ വാതക ചോർച്ച. 15 പേർ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടി. വെള്ളം ശുചീകരിക്കാൻ തയ്യാറാക്കിയ ടാങ്കിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്. വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് നിരവധി ആളുകൾക്ക് ചുമയും ശ്വാസംമുട്ടും അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി. 2 കുട്ടികളുൾപ്പെടെ 15 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ആരോഗ്യനിലയിൽ പ്രശ്നമൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
വൈകുന്നേരം ആറ് മണിയോടെ വാതകത്തിന്റെ അതിരൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് വീടുകളിൽ നിന്ന് പുറത്തിറങ്ങി നോക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. മിക്ക ആളുകൾക്കും ചുമയും ഛർദ്ദിയും അനുഭവപ്പെട്ടു. ചിലർക്ക് കണ്ണുകളിൽ അസ്വസ്ഥതയുമുണ്ടായി. രണ്ട് കുട്ടികൾ ബോധരഹിതരായി. അപ്പോൾ തന്നെ പൊലീസിനെയും അഗ്നിശമന വകുപ്പിനെയും വിവരമറിയിച്ചു. അവരെത്തിയാണ് സ്ഥലത്തെ പ്രതിസന്ധി പരിഹരിച്ചത്. അരമണിക്കൂറിനുള്ളിൽ തന്നെ പ്രശ്നം പരിഹരിച്ചതായി ഭോപ്പാൽ കളക്ടർ അറിയിച്ചു.
തട്ടിക്കൊണ്ടുപോയ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി, അമ്മയ്ക്ക് തിരിച്ചുനല്‍കി മുംബൈ പൊലീസ്
ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യൻ കറൻസിയുടെ മൂല്യമെന്താണ്? കെജ്രിവാൾ പറഞ്ഞത് ശരിയോ തെറ്റോ
