ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കടുത്ത് വേലമ്പാട് ടൈൽസ് ഫാക്ടറിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാങ്കറിലെ ചോർച്ച പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കടുത്ത് വേലമ്പാട് ടൈൽസ് ഫാക്ടറിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. ഫാക്ടറിയിൽ ടൈൽസ് നിർമ്മാണത്തിനായി എൽപിജി സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ്് സംഭവം. ടാങ്കിൽ ചോർച്ച സംബന്ധിച്ച് പരിശോധന നടക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. ഈ സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നവർക്കാണ് അപകടത്തിൽ മരണം സംഭവിച്ചത്. ചോർച്ചയുണ്ടെയെന്ന് നൈട്രജൻ വാതകം ഉപയോഗിച്ചാണ് പരിശോധിച്ചത്. മരിച്ച രണ്ട് പേർക്കും തലക്ക് ക്ഷതമേറ്റതായും സംഭവത്തിൽ കേസെടുത്തുവെന്നും ശ്രീ കാളഹസ്തി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ നരസിംഹ മൂർത്തി അറിയിച്ചു.