ദില്ലി:  ത​ല​മു​റ​ക​ളാ​യി അ​ഴി​മ​തി ന​ട​ത്തി​വ​ന്ന​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു​ മുന്‍കാലങ്ങളിലെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​തേ​ത്തു​ട​ര്‍​ന്ന് പി​ന്‍​ത​ല​മു​റ​ക്കാർ കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ അ​ഴി​മ​തി ന​ട​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യു​ടെ കു​ടും​ബ​വാ​ഴ്ച രാ​ജ്യ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​യെ​ന്നും മോ​ദി പ​റ​ഞ്ഞു. 

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ഒ​രു വ​ഴി​ത്തി​രി​വി​ലാ​ണെ​ന്നും ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യു​ടെ തൂ​ണു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം. വിജലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ദേശീയ സമ്മേളനത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മോദി.

അ​ഴി​മ​തി, സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, ഭീ​ക​ര​വാ​ദം, ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ​യെ​ല്ലാം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ്. അ​തി​നാ​ല്‍ അ​ഴി​മ​തി ത​ട​യു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ നീ​ക്ക​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ത​ല​മു​റ​ക​ളാ​യി അ​ഴി​മ​തി ന​ട​ത്തി​വ​ന്ന​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു. അ​തോ​ടെ പി​ന്‍​ത​ല​മു​റ​ക്കാ​ര്‍ കൂ​ടു​ത​ല്‍ ശ​ക്തി​യോ​ടെ അ​ഴി​മ​തി ന​ട​ത്തി. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ഴി​മ​തി രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​യി മാ​റി. 

ത​ല​മു​റ ത​ല​മു​റ​ക​ളാ​യി ന​ട​ന്നു​വ​ന്ന അ​ഴി​മ​തി​യു​ടെ കു​ടും​ബ​വാ​ഴ്ച രാ​ജ്യ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ഇ​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ മാ​റി. ജ​ന​ങ്ങ​ള്‍​ക്ക് സര്‍ക്കാറിലുള്ള വി​ശ്വാ​സം വ​ര്‍​ധി​ച്ചു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.