പഹാഡി ഷരീഫിന് സമീപത്ത് ആളൊഴി‌ഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. 

ഹൈദരാബാദ്: ഹൈദരാബാദിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. ജർമൻ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മീർപേട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പഹാഡി ഷരീഫിന് സമീപത്ത് ആളൊഴി‌ഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. 

മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് അതിജീവിത മൊഴി നൽകി. ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതിക്കൊപ്പം ഇരവിപുരം പൊലീസ് ദില്ലിയിൽ; എംഡിഎംഎ വിതരണക്കാരനായ നൈജീരിയക്കാരൻ അസൂക്കയെ പിടികൂടിയത് സാഹസികമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം