വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും ചായ വില്‍പ്പനക്കാരന്‍ എന്ന് വിളിക്കുന്നതില്‍ അദ്ദേഹത്തിന് അഭിമാനമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും ചായ വില്‍പ്പനക്കാരന്‍ എന്ന് വിളിക്കുന്നതില്‍ അദ്ദേഹത്തിന് അഭിമാനമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മുവില്‍ ഗുജ്ജര്‍ സമുദായം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനം മോദിയില്‍ നിന്ന് പഠിക്കണം. അദ്ദേഹം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുന്നയാളല്ല. താഴെത്തിട്ടിലുള്ളയാളാണ് അദ്ദേഹം. ജീവിത യാഥാര്‍ഥ്യങ്ങള്‍ മറച്ച് വയ്ക്കുന്നവര്‍ കുമിളക്കുളളിലാണ് ജീവിക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയില്‍ നിന്ന് ഗുലാം നബി ആസാദ് കാലാവധി പൂര്‍ത്തിയാക്കിയ ദിവസം നല്‍കിയ യാത്രയയപ്പില്‍ നരേന്ദ്രമോദി വികാരാധീനനായിരുന്നു. കണ്ണീരോടെയാണ് അദ്ദേഹം ഗുലാം നബി ആസാദിനെ യാത്രയാക്കിയത്.