ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിലാണ് അച്ഛൻ പീഡിപ്പിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ജമ്മു കാശ്മീർ: അച്ഛൻ ബലാത്സംഗം ചെയ്തതിനെ തുടർന്ന് മകൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ജമ്മു കാശ്മീരിലെ ബന്ദിപോരയിലാണ് സംഭവം. വിഷം കഴിച്ച പെൺകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി അറിയിച്ചു. 

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.