Asianet News MalayalamAsianet News Malayalam

ഗൂർഖ ജനമുക്തി മോർച്ച ബിജെപി സഖ്യം ഉപേക്ഷിച്ചു; തൃണമൂലുമായി ചേർന്നു പ്രവർത്തിക്കും

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ട് ഗൂർഖ ജനമുക്തി മോർച്ച നേതാവ് ബിമൽ ഗുരുംഗ് പറഞ്ഞു. 

GJM left NDA joins tmc
Author
Kolkata, First Published Oct 21, 2020, 9:13 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സഖ്യകക്ഷിയായ ഗൂർഖ ജനമുക്തി മോർച്ച എൻഡിഎ സഖ്യം ഉപേക്ഷിച്ചു. ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി പാർട്ടി അധ്യക്ഷൻ ബിമൽ ഗുരുംഗ് ആണ് അറിയിച്ചത്. 

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ട് ഗൂർഖ ജനമുക്തി മോർച്ച നേതാവ് ബിമൽ ഗുരുംഗ് പറഞ്ഞു. ഇനി മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസുമായി ചേ‍ർന്നു പ്രവ‍ർത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളെല്ലാം നടപ്പാക്കിയ നേതാവാണ് മമതയെന്നും അദ്ദേഹം പറഞ്ഞു. 

2021-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയോടൊപ്പം നിന്ന് ബിജെപിയെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ​സ്വതന്ത്ര ​ഗൂ‍ർഖാലാൻഡ് സംസ്ഥാനത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന പാ‍ർട്ടിയാണ് ​ഗൂ‍ർഖ ജനമുക്തി മോ‍ർച്ച. ബം​ഗാൾ നിയമസഭയിൽ നിലവിൽ പാർട്ടിക്ക് രണ്ട് എംഎൽഎമാരുണ്ട്. 

Follow Us:
Download App:
  • android
  • ios