ദില്ലി: രാജ്യതലസ്ഥാനത്തിന്‍റെ നിര്‍ണ്ണായകമായ വിധി  പുറത്തുവരാനിരിക്കെ പ്രതീക്ഷ കൈവിടാതെ ആംആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്‍. ദില്ലിയില്‍ വൈദ്യുതി നിരക്ക് കുറച്ചത് ദേശീയതലത്തില്‍ ചര്‍ച്ചയായെന്ന് കെജ്രിവാള്‍ പറഞ്ഞു. അതും നിങ്ങള്‍ക്ക് വോട്ട് നല്‍കുമെന്ന് ദില്ലി കാണിച്ചുതരികയാണെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

ആംആദ്മി ദില്ലിയില്‍ കൊണ്ടുവന്നതിന് സമാനമായി മഹാരാഷ്ട്ര സര്‍ക്കാര്‍ വൈദ്യുതി സബ്‍സിഡി നല്‍കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

''കുറഞ്ഞ നിരക്കില്‍ വൈദ്യുതി എന്നത് ദേശീയ തലത്തില്‍ ചര്‍ച്ചയായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. കുറഞ്ഞതും സൗജന്യവുമായ വൈദ്യുതി നല്‍കാമെന്ന് ദില്ലി താണിച്ചുകൊടുത്തു. അത് നിങ്ങള്‍ക്ക് വോട്ട് നല്‍കുമെന്നും ദില്ലി കാണിച്ചുതന്നു. 21ാം നൂറ്റാണ്ടില്‍ 24 മണിക്കൂറും ഏഴ് ദിവസവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കണം.'' കെജ്‍രിവാള്‍ പറഞ്ഞു.