ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു. നഷ്ടപരിഹാരമായി  67.9 കോടി രൂപ  സിവില്‍ കോടതിയില്‍ കെട്ടിവച്ചാണ് ചെന്നൈ ജില്ലാഭരണകൂടം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

നഷ്ടപരിഹാര തുക ജയലളിതയുടെ സഹോദര മക്കളായ  ദീപ, ദീപക്ക് എന്നിവര്‍ക്ക്  കൈമാറും.ഹൈക്കോടതി നിര്‍ദേശമനുസരിച്ച് വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വസതിയാക്കി മാറ്റുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്. പത്തിലൊരു  ഭാഗം ജയ സ്മാരകമായി നിലനിര്‍ത്തും. 

36.9 കോടി രൂപയുടെ നികുതി കുടിശ്ശിക  കേസില്‍ വേദനിലയം ഏറ്റെടുക്കണമെന്നു കാണിച്ച് നേരത്തെ ആദായ നികുതി വകുപ്പ് കോടതിയെ സമീപിച്ചിരുന്നു.