മേഘവിസ്ഫാടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പതിനാറ്  പേര്‍ മരിച്ചതിന് പിന്നാലെയാണ് അമർനാഥ് യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്.

ദില്ലി: പ്രളയവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് അമർനാഥ് യാത്ര (Amarnath yatra) റദ്ദാക്കി. ജമ്മുവില്‍ നിന്ന് പുതിയ തീർത്ഥാടകരെ അമർനാഥിലേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തില്‍ കാണാതായ നാല്‍പ്പതോളം തീര്‍ത്ഥാടകര്‍ക്കായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്

മേഘവിസ്ഫാടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പതിനാറ് പേര്‍ മരിച്ചതിന് പിന്നാലെയാണ് അമർനാഥ് യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. പ്രളയ മാലിന്യം പൂര്‍ണമായി നീക്കിയാല്‍ തീര്‍ത്ഥാടനം പുനരാരംഭിക്കുമെന്ന് നേരത്തെ ദുരന്തനിവാരണ സേന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ജൂണ്‍ 29 ന് ആരംഭിച്ച തീര്‍ത്ഥാടന യാത്രയില്‍ ഇതുവരെ 69,535 പേര്‍ പങ്കെടുത്തിട്ടുണ്ട്. 

ഓഗസ്റ്റ് 11 നാണ് തീർത്ഥാടനം അവസാനിക്കേണ്ടിയിരുന്നത്. അതേസമയം പ്രളയമുണ്ടായി മൂന്ന് ദിവസമായിട്ടും നാല്‍പ്പതോളം പേർ ഇപ്പോഴും കാണാമറയത്താണ്. പകല്‍ ചൂട് കൂടുമ്പോൾ പ്രളയാവശിഷ്ടമായി അടിഞ്ഞ ചെളിയും മണ്ണിനും ഉറപ്പ് കൂടുന്നത് തെരച്ചിലിന് പ്രതിന്ധിയാകുകയാണ്. 
അതിനാല്‍ വാള്‍ റഡാർ,ഡ്രോണുകള്‍ ഹെലികോപ്ടർ, എന്നിവക്കൊപ്പം ഡോഗ് സ്ക്വാഡിനെയും ഉള്‍പ്പെടുത്തായുള്ള തെരച്ചിലാണ് നടക്കുന്നത്.

ഇന്നലെ രാത്രിയും പകലുമായി നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ദൗത്യം സംഘം അറിയിച്ചു. ഇതിനിടെ ഇന്ന് ഫാല്‍ഗാമിലെ ബേസ് ക്യാന്പിലെത്തിയ ജമ്മുകശ്മീര്‍ ലെഫ്.ഗവര്‍ണർ‍ മനോജ് സിന്‍ഹ അവിടെ തുടരുന്ന തീ‍ർത്ഥാടകരെ സന്ദർശിച്ചു. ജമ്മു കശ്മീരിന് പുറമെ ഉത്തരാഖണ്ഡിലും രാജസ്ഥാനിലും ഹരിയാനയിലുമെല്ലാം പല മേഖലകളിലും മഴപെയ്യുന്നുണ്ട്. ചണ്ഢീഗഡിലും തുടർച്ചായ രണ്ട് ദിവസും മഴ ശക്തമായി തുടരുകയാണ്. 

ശക്തമായ മഴ, കാസർകോട് എല്ലാ സ്ക്കൂളുകൾക്കും നാളെ അവധി, എസ്എസ്എൽസി സേ പരീക്ഷക്ക് മാറ്റമില്ല

കാസര്‍കോട് : വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ മഴ ശക്തമാണ്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകി. നാളെ ജൂലൈ 11 തിങ്കൾ ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച എസ്എസ്എൽസി സേ പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുന മർദ്ദ പാത്തിയുമാണ് കാലവര്ഷക്കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. 

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര റദ്ദാക്കി, പ്രളയത്തിൽ കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു