സംസ്ഥാനത്ത് 22 കോൺഗ്രസ് എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് കമൽ നാഥ് സർക്കാർ നിലം പൊത്തിയത്. 

ദില്ലി: മധ്യപ്രദേശിൽ ഗവർണർ ലാൽജി ടണ്ടന്റെ വിശ്വാസവോട്ട് ആവശ്യപ്പെട്ടുള്ള നിർദ്ദേശം ശരിവെച്ച് സുപ്രീകോടതി. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ വിശ്വാസ് വോട്ട് തേടണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് തടസങ്ങൾ ഇല്ലെന്നും ഇത് ഭരണഘടന അനുശാസിക്കുന്നതായും ജസ്റ്റിസ്. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ കോടതി നീരിക്ഷിച്ചു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഗവർണർക്ക് വിശ്വാസവോട്ട് ആവശ്യപ്പെടാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് 22 കോൺഗ്രസ് എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് കമൽനാഥ് സർക്കാർ നിലം പൊത്തിയത്. കോൺഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണച്ച് 22 കോൺഗ്രസ് വിമത എംഎൽഎമാർ രാജി സമർപ്പിച്ചതോടെ സർക്കാർ നിലംപൊത്തിയത്. ഇവർ പിന്നീട് ജ്യോതിരാദിത്യസിന്ധ്യയ്ക്ക് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ചു. 

Scroll to load tweet…

കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലാത്ത മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വരെ ആശുപത്രിയിലാണ്. അതിനിടെ രാജ്യവ്യാപകമായി കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം വൈകിപ്പിച്ചത് മധ്യപ്രദേശില്‍ ബിജെപിക്ക് അധികാരത്തിലെത്താനാണെന്നാണ് കമല്‍നാഥ് ആരോപിച്ചു.