കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. 

കട്ടപ്പന: സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ ടേബിളിന് സമീപത്തു നിന്ന് മാറിയ സമയത്താണ് പൗലോസ് മോശമായി പെരുമാറിയത്. 

വീട്ടമ്മയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ കട്ടപ്പന പോലീസ് കസ്റ്റഡിയിൽഎടുത്തത് . കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡു ചെയ്തു

കലൂരിലെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ, മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതം

'അനുവാദമില്ലാതെ സ്പർശിച്ചു, വസ്ത്രം വലിച്ച് കീറി, മര്‍ദ്ദിച്ചു'; നൈറ്റ് ക്ലബ്ബ് ബൗണ്‍സര്‍മാര്‍ക്കെതിരെ യുവതി