രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയപ്പോൾ പ്രധമാധ്യാപകന്‍ അജിത് വർമ തന്നെ നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് അധ്യാപിക പരാതിയില്‍ ആരോപിച്ചു.

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ സ്‌കൂളിലേക്ക് വൈകിയെത്തിയ അധ്യാപികയെ പ്രധമാധ്യാപകന്‍ ചെരുപ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ചു. വനിതാ അധ്യാപികയെ പ്രിൻസിപ്പൽ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഖേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മഹ്‌ഗു ഖേര സ്‌കൂളിലാണ് സംഭവം.

അതേസമയം, വീഡിയോ വന്‍ പ്രതിഷേധത്തിന് വഴിവച്ചതോടെ പ്രധമാധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ അടിസ്ഥാന ശിക്ഷാ അധികാരി ലക്ഷ്മികാന്ത് പാണ്ഡെ പറഞ്ഞതായി എഎൻഐയിലെ റിപ്പോർട്ട് ചെയ്തു. ഹിന്ദി ന്യൂസ് പോർട്ടലായ പ്രഭ സാക്ഷിയുടെ റിപ്പോർട്ട് പ്രകാരം സ്‌കൂളിൽ 10 മിനിറ്റ് വൈകി വന്നതിനാണ് പ്രിൻസിപ്പൽ അജിത് വർമ വനിതാ അധ്യാപികയെ മര്‍ദ്ദിച്ചത് എന്നാണ് പറയുന്നത്.

Scroll to load tweet…

വനിതാ അധ്യാപിക ഖേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയപ്പോൾ പ്രധമാധ്യാപകന്‍ അജിത് വർമ തന്നെ നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് അധ്യാപിക പരാതിയില്‍ ആരോപിച്ചു.

വെള്ളിയാഴ്ച പത്ത് മിനുട്ട് താമസിച്ച് എത്തിയതിന് അധ്യാപികയും പ്രധമാധ്യാപകനും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വനിതാ അധ്യാപിക ആദ്യം കൈ ഉയർത്തി മർദിക്കാൻ ശ്രമിച്ചുവെന്ന് അജിത്ത് ആരോപിച്ചു.